കോന്നി എല്‍.ഡി.എഫ് നേടുമെന്ന് മനോരമ എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ എല്‍.ഡി.എഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം.

എൽഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 46%, യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയാണ് വോട്ടിങ് നില. കെ.യു. ജനീഷ് കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. 2016ലേതിനെക്കാള്‍ യുഡിഎഫ് 9.99% വോട്ടിന് പിന്നിലാണ് ഇവിടെ. എൽഡിഎഫ് 9.55% മുന്നിലും. ബിജെപി വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ലന്നും സര്‍വ്വെ പ്രവചിക്കുന്നു.

Top