ബിവൈഡി അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവി ഇനി ഇന്ത്യയിലും

ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരു മാസത്തിന് ശേഷം വാഹനത്തിന്റെ വില വെളിപ്പെടുത്തും.

വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 50,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. ആദ്യത്തെ 500 യൂണിറ്റുകളുടെ ഡെലിവറി 2023 ജനുവരി മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഇ 3.0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള അറ്റോ 3 ചൈനീസ് വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്‌ട്രിക് ഓഫറായിരിക്കും. ഇവിടെ, ഇത് എസ്കെഡി വഴി ഇറക്കുമതി ചെയ്യും. തുടര്‍ന്ന് ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂര്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡിന്റെ പ്ലാന്റില്‍ ഇത് അസംബിള്‍ ചെയ്യും.

Top