ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ; ട്വിറ്ററിലൂടെ വിടവാങ്ങല്‍ അറിയിച്ച് താരം

Bhaiching Bhutia

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫൂട്‌ബോള്‍ താരം ബെയ്ചൂങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാജ്യത്തെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഇനി പ്രവര്‍ത്തിക്കുകയില്ലെന്ന് ട്വിറ്ററിലൂടെയാണ് ബൂട്ടിയ അറിയിച്ചത്. ഗൂര്‍ഖാലാന്റ് പ്രക്ഷോഭങ്ങളില്‍ തൃണമുല്‍ സര്‍ക്കാറിന്റെ നിലപാടിലുള്ള അതൃപ്തിയാണ് ബൂട്ടിയ പാര്‍ട്ടി വിടാന്‍ കാരണമായതെന്നാണ് സൂചന.

2011ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബൂട്ടിയ 2013 ല്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും രണ്ടു തവണ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പശ്ചിമബംഗാളില്‍ മത്സരിച്ചിരിക്കുകയും ചെയ്തു. 2014ല്‍ ഡാര്‍ജിലിങ്ങില്‍നിന്ന് ലോക്‌സഭയിലേ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Top