‘ദൈവത്തിന്റെ കൃപയാല്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു’; സന്തോഷം പങ്കുവെച്ച് ഉത്തര ഉണ്ണി

പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടിയും നര്‍ത്തകിയുമായാണ് ഉത്തര ഉണ്ണി. തന്റെ ജീവിതത്തിലെ സന്തോഷകരമായ വിശേഷം പുറത്തുവിട്ടിരിക്കുകയാണ് ഉത്തര. ഉത്തരയ്ക്കും നിതേഷിനും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ധീമഹീ നിതേഷ് നായര്‍ എന്നാണ് കുഞ്ഞിന്റെ പേര്. ‘ദൈവത്തിന്റെ കൃപയാല്‍ തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചുവെന്ന് ഉത്തര ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുഞ്ഞിന്റെ പേരായ ധീമഹീ എന്നതിന്റെ അര്‍ഥം ജ്ഞാനിയും ബുദ്ധിമതിയും എന്നാണെന്നും ഉത്തര അറിയിച്ചു.

തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും ഉത്തര നന്ദിയും അറിയിച്ചു. നിരവധിയാളുകളാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.2021-ലാണ് ഉത്തര ഉണ്ണിയും നിതേഷും വിവാഹിതരായത്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറിയത്.

Top