സംസ്ഥാനത്ത് 19 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌ നടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌. 9 ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിങ്‌. ബുധൻ രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉൾപ്പെടെ 33,900 വോട്ടർമാരാണുള്ളത്‌. ആകെ 38 പോളിങ്‌ ബൂത്തുകളാണുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും.

Top