ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം; നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഈ നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെങ്കില്‍ ഉപതിരഞ്ഞെടുപ്പും നടത്താമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

നിയമസഭയ്ക്ക് ഇനി ആറുമാസ കാലാവധിയാണ് ഉള്ളത്. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പു വരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അഭിപ്രായമാരാഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സമീപിച്ചത്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശത്തോട് പ്രതിപക്ഷം യോജിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കുന്ന നിലപാടിനോട് യോജിപ്പില്ല. തദ്ദേശ തിരഞ്ഞെടുപ്പ് തല്‍ക്കാലത്തേക്ക്് മാറ്റിവെക്കുക. ഉപതിരഞ്ഞെടുപ്പ് പൂര്‍ണമായി മാറ്റി വെക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തങ്ങളുടെ തീരുമാനം പ്രതിപക്ഷം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.

കാലാവധിയാണ് തിരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചതില്‍ പ്രധാന ഘടകം. തന്നെയുമല്ല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിീഷന്റെ പ്രാഥമിക കണക്ക്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെുപ്പ് കമ്മീഷനെ അറിയിച്ചിട്ടുമുണ്ട്.

Top