By-Elections: Counting Of Votes Begins In Tamil Nadu, Puducherry

v-narayana-swami

ന്യൂഡല്‍ഹി: പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി നാരായണസ്വാമി 11,144 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

എ.ഐ.എ.ഡി.എം.കെയിലെ ഓം ശക്തി ശേഖരിനെയാണ് നാരായണസ്വാമി പരാജയപ്പെടുത്തിയത്.

ജൂണ്‍ ആറിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ തല്‍സ്ഥാനത്ത് തുടരാം.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന വി നാരായണസ്വാമി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.

അസം, പശ്ചിമബംഗാള്‍, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ആറു സീറ്റുകളില്‍ കോണ്‍ഗ്രസും ബി ജെ പിയും രണ്ട് സീറ്റുകള്‍ വീതം നേടി. എന്‍ സി പിഒന്ന്, ശിവസേന ഒന്ന്.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ബര്‍ജാല, ഖോവൈ സീറ്റുകളില്‍ സി പി എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Top