മഞ്ചേശ്വരത്ത് യുഡിഎഫ് ; ബിജെപിയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം

UDF

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം.

യുഡിഎഫ് സ്ഥാനാര്‍ഥി 36% വോട്ട് നേടി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ബിജെപിയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. 31% വോട്ടാണ് ഇരുവര്‍ക്കും.

എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി, 2016ല്‍ 26.84% മാത്രമാണ് നേടിയത്. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ 4.8% കുറവുണ്ടെന്നുമാണ് പ്രവചനം.

എം.സി.ഖമറുദ്ദീന്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്ും യുഡിഎഫ് ജില്ലാ ചെയര്‍മാനും മാപ്പിളപ്പാട്ട് ഗായകനുമാണ് ഇദ്ദേഹം. രവീശ തന്ത്രി കുണ്ടാര്‍ (52),ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും, പ്രസംഗികനും.
ശങ്കര്‍ റൈ (59),യാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും അധ്യാപകനുമാണ് അദ്ദേഹം. നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുകയാണ് ശങ്കര്‍ റൈ.

Top