ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

സ്ഥാനാര്‍ത്ഥികള്‍ ഇന്ന് രാവിലെ തന്നെ ബന്ധപ്പെട്ട നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികള്‍ മുഖേന പത്രികകള്‍ സമര്‍പ്പിക്കും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രചാരണ പരിപാടികളും റോഡ് ഷോകളുമായി മുന്നോട്ടു പോവുകയാണ്.

Top