ഉപതിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെ

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനിയും ധാരണയായില്ല. ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അന്തിമ തീരുമാനമായത്. ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ഥിയുടെ പേര് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ചിരുന്നു, ഇത് ഹൈക്കമാന്‍ഡ് അംഗീകരിച്ചു.

അതേസമയം, എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വട്ടിയൂര്‍ക്കാവ് കണ്‍വെന്‍ഷനില്‍ കോടിയേരി ബാലകൃഷ്ണനും കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. തിങ്കളാഴ്ച്ച അരൂരിലും പിണറായി എത്തും.

Top