23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; പോളിങ് 75.1

സംസ്ഥാനത്ത് ഇന്ന് നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.

ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

പോളിങ് ശതമാനം – ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പരും പേരും, (ശതമാനം) ക്രമത്തില്‍

തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 64.വെള്ളാര്‍ (66.9),

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13.കുന്നനാട് (77.43),

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 06.കോവില്‍വിള (82.16),

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 08.അടയമണ്‍ (80.59),

കൊല്ലം – ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10.കുരിയോട് (76.24),

പത്തനംതിട്ട – നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 09.കടമ്മനിട്ട (71.1),

ആലപ്പുഴ – വെളിയനാട് ഗ്രാമപഞ്ചായത്തിലെ 08.കിടങ്ങറ ബസാര്‍ തെക്ക് (78.38),

ഇടുക്കി – മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 11.മൂലക്കട (61.69),

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 18. നടയാര്‍ (74.72).

എറണാകുളം – എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11.നേതാജി (78.48),

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14.കല്‍പ്പക നഗര്‍ (78.52),

തൃശ്ശൂര്‍ – മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 07.പതിയാര്‍ക്കുളങ്ങര (83.19).

പാലക്കാട് – ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ 06.മുതുകാട് (84.32),

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 08.പൂക്കോട്ടുകാവ് നോര്‍ത്ത്(79.79),

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14.പിടാരിമേട് (86.13),

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ 16.നരിപ്പറമ്പ് (74.14).

മലപ്പുറം – കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ 02. ചൂണ്ട (79.28),

കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ 14.ഈസ്റ്റ് വില്ലൂര്‍ (75.74),

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 02.കാച്ചിനിക്കാട് കിഴക്ക് (79.92),

കണ്ണൂര്‍ – മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05.മമ്മാക്കുന്ന് (80.60),

രാമന്തളി ഗ്രാമപഞ്ചായത്തിലെ 09. പാലക്കോട് സെന്‍ട്രല്‍ (73.11),

മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ 29.ടൗണ്‍ (80.76),

മാടായി ഗ്രാമപഞ്ചായത്ത് 20.മുട്ടം ഇട്ടപ്പുറം.(61.31)

Top