ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന്റെ അഹങ്കാരത്തിന് ജനം നൽകിയ മറുപടി: വി.ഡി സതീശൻ

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം എൽ.ഡി.എഫിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം കാത്തിരുന്ന് നൽകിയ മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാ കോട്ടകളും ഞങ്ങൾ പൊളിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണ്. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം നൽകിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിനു വേണ്ടി പ്രവർത്തിച്ച യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾളെയും കഠിനാധ്വാനം ചെയ്ത പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമുക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. വിജയങ്ങൾ ഇനിയും ആർത്തിക്കപ്പെടണം. വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Top