10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷനിലും 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.

കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട്, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. മറ്റന്നാളാണ് വോട്ടെണ്ണല്‍.

Top