എന്‍.എസ്.എസിന്റെ ശരിദൂര നിലപാട് ബി. ജെ.പിക്ക് അനുകൂലമെന്ന് കുമ്മനം

Kummanam rajasekharan

കോന്നി : എന്‍.എസ്.എസിന്റെ ശരിദൂര നിലപാട് ബി. ജെ.പിക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാണെന്നത് അവരുടെ പ്രചാരണം മാത്രമെന്നും കുമ്മനം തുറന്നടിച്ചു.

ചെറുവള്ളി എസ്റ്റേറ്റ് വിമാത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഭൂമി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നും കുമ്മനം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ നിന്നും മാറി ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് യു.ഡി.എഫിന് അനുകൂലമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Top