ഹരിയാന നിയമസഭയിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു

ഹരിയാന : ഹരിയാനയിലെ ആകെയുള്ള 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു. കാശ്മീരിന്റെ പുനര്‍ ഏകികരണവും, മുത്തലാഖ് വിഷയവും, ദേശീയ പൗരത്വ രജിസ്റ്ററും ഉയര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാഷിക പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരത്തിലും ഊന്നിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്.

സര്‍വ്വേ ഫലം അനുകൂലമായതിന്റെ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ബി ജെ പിയുടെ കൊട്ടിക്കലാശം. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാന നേതാക്കളായിരുന്നു കോണ്‍ഗ്രസിന്റെ കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കിയത്. സോണിയ ഗാന്ധിയും എം പി രാഹുല്‍ ഗാന്ധിയും അവസാന ദിവത്തില്‍ പ്രചരണത്തിന് എത്താത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടാക്കി. ഒരു കോടി 81 ലക്ഷം വോട്ടര്‍മാരാണ് ഹരിയാനയില്‍ ഉള്ളത്. ഇവര്‍ക്കായി 19425 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

Top