കോന്നിയില്‍ ശബരിമല വിഷയം തന്നെയായിരിക്കും പ്രചാരണ വിഷയം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കോന്നിയില്‍ ശബരിമല വിഷയം തന്നെയായിരിക്കും പ്രചാരണ വിഷയമാകുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.

എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കഴിവുകേട് തെരഞ്ഞെടുപ്പില്‍ തുറന്നു കാണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിന് ഇറങ്ങിയത്. ജനങ്ങള്‍ക്കിടയില്‍ ഭരണപക്ഷത്തോടുള്ള വികാരവും, പ്രതിപക്ഷത്തോടുള്ള അവമതിപ്പും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കും, കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

Top