ഉപതെരഞ്ഞെടുപ്പ്: അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നു

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ വോട്ടണ്ണെല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നിലയില്‍ മുന്നില്‍. രണ്ടാം ഘട്ടം എണ്ണിതീരാറായപ്പോള്‍ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ ഉസ്മാന്‍ മുന്നിട്ട് നില്‍ക്കുന്നത്.

ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഷാനിമോള്‍ ഉസ്മാന് ലഭിച്ചത് 632 വോട്ടിന്റെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. അരൂര്‍ പഞ്ചായത്തിലെ വോട്ടുകളായിരുന്നു ആദ്യഘട്ടത്തില്‍ എണ്ണിയത്. 4919 വോട്ടുകളാണ് യുഡിഎഫിന് ഇവിടെ നിന്ന് ആകെ ലഭിച്ചത്. തൊട്ടുപിന്നില്‍ എല്‍ഡിഎഫിന്റെ മനു സി പുളിക്കലാണ്. 4287 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 1057 വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Top