ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് ഹസന്‍

mm-hassan

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. കൂട്ടംപേരൂര്‍ ആറിനെക്കുറിച്ച് മോദി നടത്തിയ പരമാര്‍ശത്തില്‍ മുഖ്യമന്ത്രി പെട്ടെന്ന് നന്ദി പറഞ്ഞത് ഒത്തുകളിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റേത് മൃദുഹിന്ദുത്വ സമീപനമാണെന്നും, എല്‍ഡിഎഫ് ആര്‍എസ്എസിന്റെ വോട്ട് പ്രതീക്ഷിക്കുന്നുണ്ടെന്നും, കോടിയേരിയും കാനവും പരസ്പര വിരുദ്ധമായി പറയുന്നത് നാടകമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top