ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്ന് വ​ന്‍​ശ​ക്തി​ക​ളെ പി​ന്ത​ള്ളി ഒ​ന്നാ​മ​താ​കും ; രാ​ജ്നാ​ഥ് സിം​ഗ്

ന്യൂഡല്‍ഹി: 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ കുതിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

2014ല്‍ ഇന്ത്യ പത്ത് രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018ല്‍ ഇന്ത്യ ആറാം സ്ഥാനത്തായെന്നും ഏതാനും മാസങ്ങള്‍ക്കുശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തുമെന്നും ചത്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top