2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; മുകേഷ് അംബാനി

മുംബൈ: 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അം ബാനി. ജപ്പാനെ മറികടന്ന് 2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.

ഏഷ്യ ഇകണോമിക് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 500 ബില്യന്‍ ഡോളറിന് മുകളില്‍ ശുദ്ധ ഊര്‍ജ കയറ്റുമതി നടക്കുമെന്നും ഗ്രീന്‍ എനര്‍ജി കയറ്റുമതിയില്‍ ഇന്ത്യ വന്‍ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷം, ഇന്ത്യ ഒരു ഐടി സൂപ്പര്‍ പവറായി ഉയര്‍ന്നുവന്നിട്ടുണ്ട്. എങ്കില്‍ അടുത്ത 20 വര്‍ഷം, സാങ്കേതികവിദ്യയ്ക്കൊപ്പം ഊര്‍ജത്തിലും ലൈഫ് സയന്‍സസിലും ഇന്ത്യ ഉയര്‍ന്നുവരുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top