ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ; രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ച് സിന്ധു ഫൈനലില്‍

pv-sindhu

ഗ്വാങ്ഷു: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം.

ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ വിട്ടുകൊടുക്കാതെ കളിച്ച സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.

അമേരിക്കന്‍ താരം ബെയ്വന്‍ ഴാങ്ങിനെ 219, 2115 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സിന്ധു സെമി ബര്‍ത്തില്‍ പ്രവേശിച്ചത്. നേരത്തെ നടന്ന ഗ്രൂപ്പ് ഘട്ടങ്ങളില്‍ ആദ്യ രണ്ടു മത്സരങ്ങളും സിന്ധു ജയിച്ചിരുന്നു.

Top