ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; ഫൈനലില്‍ കടന്ന് ഇന്ത്യന്‍ ജോഡി

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. അഞ്ചാം സീഡും എട്ടാം റാങ്കുകാരുമായ ജപ്പാനീസ് ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ കുതിപ്പ്.

നേരിട്ടുള്ള ഗെയിമുകളിലാണ് ജപ്പാനീസ് ജോഡികളായ വാട്നോബ-ഹിരോയൂക്ക് പരാജയപ്പെട്ടത്. സ്‌കോര്‍: 21-11, 25-23. മത്സരം 50 മിനിറ്റ് മാത്രമാണു നീണ്ടത്.

ടോപ് സീഡും ഒന്നാം റാങ്കുമായ മാര്‍കസ് ഫെര്‍നാള്‍ഡി ഗിഡോണ്‍-കെവിന്‍ സഞ്ജയ സുകാമുല്‍ജോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി ഫൈനലില്‍ നേരിടേണ്ടത്. സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ഈ വര്‍ഷത്തെ രണ്ടാം ഫൈനലാണിത്.

നേരത്തെ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായിരുന്നു. കിദംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു.

Top