buy power from outside to solve the power shortage in the state ; mm mani

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി.

സോളാര്‍ സംവിധാനം ഉപയോഗിച്ച് പരിഹാരമുണ്ടാക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ കേരളത്തിലെ അണക്കെട്ടുകളിലെ ജലദൗര്‍ലഭ്യം വൈദ്യുതി ഉല്‍പ്പാദനത്തെ കാര്യമായി തന്നെ ബാധിച്ചു. പുറത്തു നിന്ന് വീണ്ടും വൈദ്യുതി വാങ്ങുകയാണ് പരിഹാരം.

സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കും. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ മേഖലകളില്‍ ഇതിന് തുടക്കം കുറിച്ചു.

ജലസേചന പദ്ധതികള്‍ ആര് മുന്നോട്ടുവെച്ചാലും എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top