‘ഇപ്പോള്‍ വാങ്ങൂ, അടുത്ത വര്‍ഷം പണമടയ്ക്കൂ’; ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ര്‍ഷാവസാനം എത്തിയതോടെ ഓഫറുകളുമായി കാര്‍ നിര്‍മ്മാതാക്കളും വിപണിയില്‍ ശക്തമാവുകയാണ്.

ഓഫറിന്റെ കാര്യത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണും ഇത്തവണ ഒട്ടും പിന്നിലല്ല.

‘ഇപ്പോള്‍ വാങ്ങൂ, അടുത്ത വര്‍ഷം പണമടയ്ക്കൂ’ എന്ന പരസ്യവാചകവുമായാണ് വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ എത്തിയിരിക്കുന്നത്.

ഓഫറിന്റെ ഭാഗമായി ഡിസംബര്‍ മാസം ഉപഭോക്താവിന് ഫോക്‌സ്‌വാഗണ്‍ വെന്റോയെ സ്വന്തമാക്കാം. പിന്നീട് 2019ലാണ് ആദ്യ ഇഎംഐ അടയ്‌ക്കേണ്ടത്‌.

കാര്‍ വാങ്ങുമ്പോള്‍ എക്‌സ്‌ഷോറൂം വിലയുടെ ഇരുപത് ശതമാനം ആദ്യ ഉപഭോക്താവ് ഡൗണ്‍പെയ്‌മെന്റായി അടയ്ക്കണം. ആര്‍ടിഒ രജിസ്‌ട്രേഷന്‍, ഇന്‍ഷൂറന്‍സ് ചാര്‍ജ്ജുകള്‍ കൂടാതെയാണ് ഇരുപത് ശതമാനം ഡൗണ്‍പെയ്‌മെന്റ്.

ബാക്കിയുള്ള എക്‌സ്‌ഷോറൂം വിലയുടെ എണ്‍പത് ശതമാനം ബാങ്ക് ഫിനാന്‍സ് നല്‍കും. തത്ഫലമായി 2019 മുതലാണ് കാറിന്മേലുള്ള ഇഎംഐ അടവ് ആരംഭിക്കുക.

104 bhp കരുത്തും 174 Nm torque ഉത്പാദിപ്പിക്കുന്നതാണ് വെന്റോയിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 104 bhp കരുത്തും 153 Nm torque മാണ് 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഏകുന്നത്.

Top