കശാപ്പ് നിയന്ത്രണം ;സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ല ;അരുണ്‍ ജെയ്റ്റ്‌ലി

arunjetly

ന്യൂഡല്‍ഹി: കശാപ്പിനുവേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റം നടത്തിയെന്ന വിമര്‍ശനം അദ്ദേഹം തള്ളി, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ കേരളവും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ കടുത്ത വിമര്‍ശം ഉയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

Top