സിനിമയുടെ തിരക്കിലാണ്; ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

രാഷ്ട്രീയ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് സുരേഷ് ഗോപി. തിരുവനന്തപുരം, കൊല്ലം എന്നീ മണ്ഡലങ്ങളില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനില്ലെന്നാണ് താരം ഇപ്പോള്‍ പറയുന്നത്.

താന്‍ ഇപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.ഇതോടെ തിരുവനന്തപുരത്ത് ബി ജെ പി മുന്‍ അദ്ധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ മല്‍സരിക്കാനുള്ള സാധ്യതയേറി.

രാഷ്ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ട് നിന്ന സുരേഷ് ഗോപി ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലൂടെയാണ് വീണ്ടും അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്.

Top