‘2026ല്‍ വിജയ്യെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തും’; ബുസി ആനന്ദ്

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്‌നാട് വെട്രി കഴകം പ്രവര്‍ത്തിക്കണമെന്ന് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്. ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും ബുസി ആനന്ദ് പറഞ്ഞു.

2026ല്‍ വിജയ്‌യെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് വിവരം. ആദ്യം തെക്കന്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്ന അദ്ദേഹം, പാര്‍ട്ടിയുടെ ആദ്യ സമ്മേളനം തിരുനെല്‍വേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും പറയപ്പെടുന്നു. ആദ്യ സമ്മേളനത്തില്‍ പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ഔദ്യോഗിക ചിഹ്നവും കൊടിയും പുറത്തുവിടുകയും ചെയ്യും.

Top