ബജറ്റ് ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം 100 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി

മുംബൈ: ബജറ്റ് ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഓഹരി 100 പോയന്റോളം ഉയര്‍ന്നും നിഫ്റ്റി 11,700 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഹരി വില 2.5ശതമാനം ഉയര്‍ന്ന് ഏഷ്യന്‍ പെയിന്റ്സാണ് മികച്ച നേട്ടത്തില്‍ നില്‍ക്കുന്നത്. കൂടാതെ എണ്ണവിപണന കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവയുടെ ഓഹരിവിലകളും ഒരുശതമാനം മുതല്‍ രണ്ടുശതമാനം വരെ നേട്ടത്തിലാണുള്ളത്.

ഐടിസി, യെസ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ്. ചൈനയില്‍ വ്യാപാരത്തിന് ഒമ്പതുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. പണലഭ്യത ഉറപ്പുവരുത്താന്‍ 1.2 ട്രില്യണ്‍ യുവാന്‍(173 ബില്യണ്‍ ഡോളര്‍) വിപണിയിലിറക്കുമെന്ന് ചൈനയിലെ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Top