ഓഹരി വിപണി 100ലേറെ പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. ഓഹരി വിപണി 100ലേറെ പോയന്റ് ഉയരുകയും നിഫ്റ്റി 12,131 നിലവാരത്തിലുമെത്തി.

കൊറോണ ചൈനയെ വ്യാപകമായി ബാധിച്ചെങ്കിലും ഏഷ്യന്‍ സൂചികകള്‍ നേട്ടത്തോടെ മുന്നേറി. റിലയന്‍സ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ് എന്നിവയാണ് മികച്ച നേട്ടത്തില്‍. അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരി വില നാലുശതമാനമുയര്‍ന്ന് 2346 നിലവാരത്തിലെത്തി.

യെസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രടെല്‍, കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

Top