നഷ്ടം രേഖപ്പെടുത്തി വോഡഫോണ്‍, എയര്‍ടെല്‍; വോഡഫോണിന് നഷ്ടം 50921 കോടി

മുംബൈ: വോഡഫോണ്‍, എയര്‍ടെല്‍,ഐഡിയ കമ്പനികള്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തി. സുപ്രീംകോടതി ഉത്തരവുപ്രകാരം സര്‍ക്കാരിന് ലൈസന്‍സ്, സ്‌പെക്ട്രം ഫീസ് കുടിശിക നല്‍കാനായി വന്‍ തുക നീക്കിവയ്‌ക്കേണ്ടിവന്നതോടെയാണ് ടെലികോം കമ്പനികള്‍ നഷ്ട്ം രേഖപ്പെടുത്തിയത്.

എയര്‍ടെല്‍ 23,045 കോടി രൂപ നഷ്ടം നേരിട്ടപ്പോള്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയ നഷ്ടം 50,921 കോടി. സര്‍ക്കാരിനായി 28,450 കോടി നീക്കിവച്ചതാണ് ഇത്രയും ഉയര്‍ന്ന നഷ്ടത്തിനു കാരണമെന്ന് എയര്‍ടെല്‍ പറഞ്ഞു.

മൊബൈല്‍ സേവനത്തില്‍ നിന്ന് മാത്രമുള്ള വരുമാനം 10,811 കോടി രൂപയാണ്. മൊത്തം വരിക്കാരുടെ എണ്ണം 27.94 കോടി. മുന്‍ ത്രൈമാസത്തില്‍ 27.68 കോടിയായിരുന്നു. വോഡഫോണ്‍ സര്‍ക്കാരിനായി നീക്കിവച്ചത് 25,680 കോടി രൂപയാണ്. വരുമാനം മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 42% ഉയര്‍ന്ന് 11,146.4 കോടി രൂപയായി. മുന്‍കൊല്ലം നഷ്ടം 4874 കോടിയായിരുന്നു.

Top