വാ​ഹ​ന​ വിൽപന 12 ശ​ത​മാ​നം കു​റ​ഞ്ഞതായി റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ വിൽപന 12 ശ​ത​മാ​നം കു​റ​ഞ്ഞ് മാന്ദ്യം തുടരുന്നു. ന​വം​ബ​റി​ലെ വാ​ഹ​നവി​ൽപനയാണ് 12 ശ​ത​മാ​നം കു​റ​ഞ്ഞതായി റിപ്പോർട്ട് വന്നത്.

ന​വം​ബ​റി​ൽ രാ​ജ്യ​ത്ത് മൊ​ത്തം 17,92,415 വാ​ഹ​ന​ങ്ങ​ളാ​ണ് വി​റ്റ​ത്. കാ​ർ വി​ൽപ​നയിൽ 10.8 ശ​ത​മാ​നം കു​റവുവന്നതായാണ് കണക്ക്. നവംബറിൽ കാർ വിൽപന 1,60,306 ആണ്. യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽപ​ന 30 ശ​ത​മാ​നം വ​ർ​ധി​ച്ചതായാണ് കണക്ക്.

ടൂ​വീ​ല​ർ വി​ൽപ​ന 14.2 ശ​ത​മാ​നമായി കുറഞ്ഞ് 14,10,939 ആ​വുകയും ചെയ്തു. ഇത് കൂടാതെ മീ​ഡി​യം-​ഹെ​വി വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽപ​ന 33 ശ​ത​മാ​നം താ​ണ് 17,039 ആ​വുകയും ചെയ്തു. എ​ൽ​സി​വി വി​ൽപ​ന 5.4 ശ​ത​മാ​ണ് കു​റ​ഞ്ഞത്.

Top