രാജ്യത്തെ തൊഴിലില്ലായ്‌മ; 9.3 ശതമാനമായി കുറഞ്ഞു

മും​​​ബൈ: ഇന്ത്യയിലെ നഗര മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കേ​​​ന്ദ്ര സ്റ്റാ​​​റ്റി​​​ക്ക​​​ൽ മ​​​ന്ത്രാ​​​ല​​​യം ത​​​യാ​​​റാ​​​ക്കി​​​യ​​​ റി​​​പ്പോ​​​ർ​​​ട്ടിലാണ് തൊഴിലില്ലായിമ നിരക്ക് താണതായി പുറത്തുവരുന്നത്.

ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് വ​​രെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലുള്ള കണക്കിലാണ് ഇത് സൂചിപ്പിക്കുന്നത്. എ​​​ന്നാ​​​ൽ ഇ​​​ത് ഓ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

തൊ​​​ട്ടു​​​മു​​​ൻ​​​പു​​​ള്ള ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 9.9 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മാ നി​​​ര​​​ക്ക് ഉണ്ടായിരുന്നത്. ആ​​​ളു​​​ക​​​ളു​​​ടെ ഓ​​​രോ ആ​​​ഴ്ച​​​യി​​​ലെ​​​യും തൊ​​​ഴി​​​ൽസാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

Top