Business-Swiss watch-exports fell

സൂറിക്: പ്രശസ്തമായ സ്വിസ് വാച്ചുകള്‍ക്ക് കച്ചവടം കുറയുന്നു. മാര്‍ച്ചില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 16% ഇടിവ്. 2015 ലെ മൊത്തം കണക്കനുസരിച്ച്, 2014 ലെ വില്‍പ്പനയെക്കാള്‍ 3.3% കുറവുണ്ടായിരുന്നു.

മാര്‍ച്ചിലെ ഇടിവ് 2011 നു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വീഴ്ചയാണ്. ഹോങ്കോങ്, യുഎസ് എന്നീ മുഖ്യ വിപണികളില്‍ വില്‍പന കുറഞ്ഞതാണ് ക്ഷീണത്തിനു മുഖ്യ കാരണം. ഹോങ്കോങ്ങിലേക്കുള്ള കയറ്റുമതിയില്‍ മുന്‍കൊല്ലം മാര്‍ച്ചിലെക്കാള്‍ 38% ഇടിവുണ്ടായി.

യുഎസ് വിപണിയില്‍ 33%, ചൈനയില്‍ 14% എന്നിങ്ങനെ വില്‍പന കുറഞ്ഞു.മാര്‍ച്ചില്‍ 150 കോടി ഡോളറിന്റ (9900 കോടി രൂപ) വാച്ച് കയറ്റുമതിയാണ് സ്വിസ് കമ്പനികള്‍ നടത്തിയത്.

Top