ഓഹരി വിപണി 231.80 പോയന്റ് ഉയര്‍ന്ന് നേട്ടത്തില്‍ അവസാനിച്ചു

sensex-up

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 231.80 പോയന്റ് ഉയര്‍ന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തില്‍ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1201 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 1268 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും. എന്നാല്‍ 164 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് തുടരുന്നത്.

ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ഭാരതി ഇന്‍ഫ്രടെല്‍, നെസ് ലെ, ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്. ഐഷര്‍ മോട്ടോഴ്സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top