സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കും, കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യും: ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നതും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ, ഇതിന് ചില നിയമതടസ്സങ്ങൾ ഉണ്ടെന്നും അത് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മദ്യത്തിന്റെ കയറ്റുമതിയും പരിഗണനയിലുണ്ട്. ഉൽപാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം. സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾക്ക് സർക്കാർ സൗകര്യം ചെയ്തുകൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ പരിമിതിക്കുള്ളിൽ നിന്ന് നികുതികൾ കൂട്ടേണ്ടിവരും. വരുമാനം കൂട്ടുന്നതിന് പുറമേ അനാവശ്യ ചെലവുകൾ കുറയ്ക്കും. ഉദ്യോഗസ്ഥ പുനർവിന്യാസം തുടരുമെന്നും മന്ത്രി പറഞ്ഞു.

Top