നെല്ല്, സോയ ഉൽപാദനം കുറയും; റിപ്പോർട്ട് പുറത്തുവിട്ട് സ്കൈ​മെ​റ്റ്

ന്യൂ​ഡ​ൽ​ഹി: നെല്ല്, സോയ എന്നിവയുടെ ഉൽപാദനം കുറയുമെന്ന് റിപ്പോർട്ട്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പ​കു​തി​യി​ലെ പ്ര​ള​യം ആണ് ഇതിന് കാ​ര​ണം. സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാനി​രീ​ക്ഷ​ണ ഏ​ജ​ൻ​സി സ്കൈ​മെ​റ്റാണ് ഈ കാര്യം പുറത്തുവിട്ടത്.

പ​രു​ത്തി ഒ​ഴി​കെ​യു​ള്ള ഖാ​രി​ഫ് വി​ള​ക​ളു​ടെ​യെ​ല്ലാം ഉൽപാദനം നാ​ല​ര ശ​ത​മാ​നം മു​ത​ൽ 12 ശ​ത​മാ​നം വ​രെ കു​റ​വാ​കു​മെന്നും ഏജൻസി വ്യക്തമാക്കി.

അ​രിയുടെ ഉൽപാദനം ഒൻപത് ​കോ​ടി ട​ൺ ആ​യി കു​റ​യുമെന്നും റിപ്പോർട്ടിൽ പറയുന്നു. സോ​യ​യു​ടേ​ത് 1.215 കോ​ടി ട​ൺ ആ​കും. പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ ഉൽപാദനം നാ​ല​ര ശ​ത​മാ​നം കു​റ​ഞ്ഞ് 82 ല​ക്ഷം ട​ൺ ആ​കുമെന്നാണ് കണക്ക്.

Top