സെന്‍സെക്സ് 521 പോയന്റ് നേട്ടത്തില്‍ ഓഹരി വിപണിക്ക് തുടക്കം

sensex

മുംബൈ: സെന്‍സെക്സ് 521 പോയന്റ് നേട്ടത്തില്‍ ഓഹരി വിപണി. സെന്‍സെക്സ് 521 പോയന്റ് നേട്ടത്തില്‍ 41198ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം നടക്കുന്നത്.

സെന്‍സെക്സ് 30 ഓഹരികളില്‍ ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെ നേട്ടത്തിലാണ്.

അതേസമയം ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 179 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

കഴിഞ്ഞ രണ്ടുദിവസമായി യുഎസ്-ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് രാജ്യത്തെ സൂചികകള്‍ കനത്ത നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. അസംസ്‌കൃത എണ്ണവിലയും സ്വര്‍ണവിലയും കുതിച്ചു.

Top