458.07 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ അവസാനിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 458.07 പോയന്റ് താഴ്ന്ന് 41,155.12ലും നിഫ്റ്റി 129.25 പോയന്റ് നഷ്ടത്തില്‍ 12,119 നിലവാരത്തിലുമാണ് അവസാനിച്ചത്.

കൊറോണ വൈറസ് സാമ്പത്തികമേഖലയില്‍ പ്രതിഫലിച്ചേക്കാമെന്ന ആശങ്കയില്‍ ഓഹരികള്‍ വിറ്റ് വന്‍തോതില്‍ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 1494 ഓഹരികള്‍ നഷ്ടത്തിലും 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, സിപ്ല, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ നേട്ടത്തിലുമാണ് അവസാനിച്ചത്.

വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top