416.46 പോയന്റ് നഷ്ടത്തില്‍ ഓഹരി സൂചികകള്‍ അവസാനിച്ചു

മുംബൈ: ഇന്ന് ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 416.46 പോയന്റ് നഷ്ടത്തില്‍ 41,528.91ലും നിഫ്റ്റി 127.90 പോയന്റ് താഴ്ന്ന് 12224.50ലുമാണ് വ്യാപാരം അവസാനിച്ചത്.

ബിഎസ്ഇയിലെ 1555 ഓഹരികള്‍ നഷ്ടത്തിലാണ്. 944 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. എന്നാല്‍ 176 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയുമാണ്. ബിഎസ്ഇ മിഡക്യാപ് സൂചിക 0.6 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.4ശതമാനവും താഴുകയും ചെയ്തു.

പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഗെയില്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.

വിപണിയെ നഷ്ടത്തിലാക്കിയത് കൊട്ടക് മഹീന്ദ്ര ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഒസി, കോള്‍ ഇന്ത്യ, റിലയന്‍സ് എന്നീ ഓഹരികളാണ്. നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റ് ലാഭമെടുത്തതാണ് വിപണി നഷ്ടത്തിലാവാന്‍ കാരണം.

Top