നേട്ടം നിലനിര്‍ത്താന്‍ സാധിക്കാതെ ഓഹരി വിപണികള്‍ താഴോട്ട്

മുംബൈ: നേട്ടത്തിനൊടുവില്‍ ഓഹരി വിപണി താഴോട്ട്. ഓഹരി വിപണി 50 പോയന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റി 10 പോയന്റ് നഷ്ടത്തിലാണ് ഉള്ളത്. റീട്ടെയില്‍ പണപ്പെരുപ്പനിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.

ബാങ്കിങ് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായിരിക്കുന്നത്. 0.5ശതമാനം നഷ്ടത്തിലായത് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളാണ്.

അതോടൊപ്പം തന്നെ യെസ് ബാങ്ക്, യുപിഎല്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരിക്കുകയാണ്.

നേട്ടത്തിലായ ഓഹരികളാണ് വേദാന്ത, ടാറ്റ സ്റ്റീല്‍, ഗെയില്‍, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയവ.

Top