ഓഹരി വിപണി 208.43 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 208.43 പോയന്റ് നഷ്ടത്തില്‍ 41,115,38ലും നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 12,106.90ലുമാണ് വ്യാപാരം ഇന്ന് അവസാനിച്ചത്.

ബിഎസ്ഇയിലെ 1399 ഓഹരികള്‍ നഷ്ടത്തിലും 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. അതേസമയം 170 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയുമാണ്. വിപണിയെ ബാധിച്ചിരിക്കുന്നത് ആഗോള കാരണങ്ങളും ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളുമാണ്.

പ്രധാനമായും നഷ്ടത്തിലായിരിക്കുന്ന ഓഹരികളാണ് കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍ എന്നിവയാണ്.

എന്നാല്‍ സീ എന്റര്‍ടെയ്ന്‍മെന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, നെസ് ലെ, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഐടി ഒഴികെയുള്ള ഓഹരികളും നഷ്ടത്തിലായിരുന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

Top