185.97 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

sensex

മുംബൈ:വ്യാപാര ദിവസാരംഭം ഓഹരി വിപണി നേട്ടത്തോടെ തുടക്കം. 185.97 പോയന്റ് ഉയര്‍ന്ന് 41,509.78ലും നിഫ്റ്റി 49 പോയന്റ് നേട്ടത്തില്‍ 12,219ലുമാണ് വ്യാപാരം ഇന്ന് ആരംഭിച്ചത്.

ബിഎസ്ഇയിലെ 136 ഓഹരികള്‍ നഷ്ടത്തിലാണ്. എന്നാല്‍ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. അതേസമയം 23 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയുമാണ്.

യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ, വിപ്രോ, ഭാരതി എയര്‍ടെല്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സീ എന്റര്‍ടെയന്‍മെന്റ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top