റിലയന്‍സ് കമ്പനിയുടെ അറ്റാദായം വര്‍ദ്ധിച്ചു; റീട്ടെയിലിലെ ലാഭം 2389 കോടി രൂപ

മുംബൈ: റിലയന്‍സ് കമ്പനിയുടെ അറ്റാദായം വര്‍ദ്ധിപ്പിച്ചു. മൊത്തം വരുമാനത്തില്‍ അല്‍പം കുറവുണ്ടെങ്കിലും ലാഭം കൂടിയിട്ടുണ്ടെന്നാണ് കണക്ക്.

ടെലികോം, റീട്ടെയില്‍ ബിസിനസുകളില്‍ നിന്നുള്ള ലാഭം മൊത്തം ലാഭത്തിന്റെ നാലിലൊന്നില്‍നിന്നു മൂന്നിലൊന്നിലേക്ക് ഉയര്‍ന്നുവെന്നും റീട്ടെയിലിലെ ലാഭം 58 ശതമാനം വര്‍ധിച്ച് 2389 കോടി രൂപയായിട്ടുണ്ട്.

ഡിസംബറില്‍ അസാനിച്ച ത്രൈമാസത്തില്‍ കമ്പനിയുടെ വരുമാനം 1.4 ശതമാനം കുറഞ്ഞ് 1,68,858 കോടി രൂപ ആയി. എന്നാല്‍ അറ്റാദായം 10,251 കോടി രൂപയില്‍നിന്ന് 13.5 ശതമാനം കൂടി 11,640 കോടി രൂപ ആയിട്ടുണ്ട്.

Top