സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിച്ചു; പെട്രോളിന് 77.72 രൂപ

petrol

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോളിന് 15 പൈസ ഉയര്‍ന്ന് 77.72 രൂപ ആയാണ് വര്‍ദ്ധിച്ചത്. അതേസമയം ഡീസലിന് 17 പൈസ ഉയര്‍ന്ന് 72.41 രൂപയുമായാണ് വര്‍ദ്ധിച്ചത്.

രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണ വില ഉയരുന്നത് കൊണ്ടാണ് എണ്ണ വില വര്‍ദ്ധിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 2.42 % വര്‍ദ്ധനയില്‍ 70.26 ഡോളറാണ് ഇന്നത്തെ നിരക്ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ വില കുതിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Top