ഇന്ധനവില കുറഞ്ഞു; പെട്രോളിന് ലിറ്ററിന് 77.38 രൂപ

petrole

കൊച്ചി: ഇന്ധനവില ഇന്ന് കുറഞ്ഞു. പെട്രോളിന് 15 പൈസയാണ് കുറഞ്ഞത്. അതേസമയം ഡീസലിന് 16 പൈസയും കുറഞ്ഞു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.38 രൂപയും ഡീസല്‍ 72.54 രൂപ എന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

എട്ട് ദിവസത്തിനിടെ പെട്രോളിന് 1.52 രൂപയുടെ കുറവാണ് ഇതോടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്തിന് കൊച്ചിയില്‍ പെട്രോള്‍ വില 78.90 രൂപ രേഖപ്പെടുത്തിയിരുന്നു.

Top