സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു; പെട്രോളിന് 11 പൈസ കുറഞ്ഞു

petrole

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് വിപണിയില്‍ കുറഞ്ഞത്.

കൊച്ചിയില്‍ പെട്രോള്‍ വില 75.68 രൂപയാണ്. ഡീസല്‍ വില 70.41 രൂപയുമായാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.95 രൂപയും ഡീസല്‍ വില 71.60 രൂപയുമാണ്.

ചൈനയില്‍ കൊറോണ വൈറസ് പടരുന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പ്രതിഫലമായാണ് രാജ്യത്തെ എണ്ണവിപണിയിലും തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് വിലകുറഞ്ഞത്.

Top