എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക്; രാജ്യത്ത് എണ്ണവില വര്‍ദ്ധിച്ചു

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചു. അസംസ്‌കൃത എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെയാണ് വര്‍ദ്ധനവ് ഉണ്ടായത്. കൂടുതല്‍ എണ്ണ വിപണിയിലെത്തുന്നത് മൂലം വില ഇടിയാതിരിക്കാനും ഉല്‍പാദനം കുറയ്ക്കാനുളള തീരുമാനവും ഉണ്ടായത്.

വിയന്നയില്‍ ചേര്‍ന്ന ഒപെക് ഉച്ചകോടിയില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്താനാണ് തീരുമാനിച്ചരിക്കുന്നത്. റഷ്യയടക്കമുളള ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ഔദ്യോഗിക തീരുമാനം ഇന്ന് പ്രഖ്യാപിക്കുന്നതായിരിക്കും.

പ്രതിദിനം 5 ലക്ഷം ബാരലായിരിക്കും വെട്ടിക്കുറക്കുകയെന്നാണ് സൂചന. ഇതോടെ ജനുവരി മുതല്‍ ഓരോ ദിവസവും 1.7 ദശലക്ഷം എണ്ണയുടെ കുറവ് ഉല്‍പാദനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Top