ആദായ നികുതി കുറച്ചേക്കും; സൂചന നൽകി നിര്‍മ്മലാ സീതാരാമൻ

nirmala

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി കുറയ്ക്കുമെന്ന് സൂചന നൽകി നിര്‍മ്മലാ സീതാരാമൻ. അ​ടു​ത്ത ബ​ജ​റ്റി​ൽ ആയിരിക്കും ഇത് പ്രഖ്യാപിക്കുക എന്നാണ് ധനമന്ത്രി ദേശീയ ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റി​ൽ പ​റ​ഞ്ഞത്.

ആ​ദാ​യ​നി​കു​തി​യി​ൽ ഇ​ള​വ് ന​ൽകു​ന്ന​ത് സര്‍ക്കാരിന്റെ പ​രി​ഗ​ണ​ന​യി​ലു​ള്ള കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി വ്യക്താക്കി. നേരത്തെ 1.45 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ള​വ് ക​മ്പനി​ക​ൾ​ക്ക് അ​നു​വദിച്ചിരുന്നു. സെ​പ്റ്റം​ബ​റി​ൽ ആയിരുന്നു കമ്പനി നികുതി കുറച്ചത്.

Top