274 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണി 274 പോയന്റ് ഉയര്‍ന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 12136ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 277 ഓഹരികള്‍ നഷ്ടത്തിലും 954 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ് തുടരുന്നത്. അതേസമയം 40 ഓഹരികള്‍ക്ക് മാറ്റമില്ലതെയുമാണ് തുടരുന്നത്.

ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, ഗ്രാസിം, വേദാന്ത, റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

എന്നാല്‍ ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ടിസിഎസ്, ഐഷര്‍മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ഉള്ളത്.

Top