നഷ്ടത്തെ മറികടന്ന് ഓഹരി വിപണി; 417 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം. ഓഹരി വിപണി 417 പോയന്റ് ഉയര്‍ന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ 12153ലുമാണ് വ്യാപാരം നടക്കുന്നത്.

ഒന്നു മുതല്‍ രണ്ടുശതമാനംവരെ നേട്ടത്തില്‍ നിന്നത് റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ്. ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്.

കൊറോണ ആശങ്കയിലാണെങ്കിലും വിപണിയെ അത് ബാധിച്ചില്ല. ഗെയില്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐടിസി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

Top